Monday, 16 February 2015

Ninne Ninachu Njan Nadannidunnu- (Lyrics in Malayalam)


നിന്നെ നിനച്ചു ഞാന്‍ നടന്നിടുന്നു
നിന്നെ സ്തുതിച്ചു ഞാന്‍ വളര്‍ന്നിടുന്നു
കരുണാവാരിധിയായ ദൈവമേ
കരുണാവര്‍ഷം എന്നില്‍ ഏകണേ
എന്നെയും നിന്‍ കൂടെ ചേര്‍ക്കുവാന്‍
സ്നേഹമേ മനസ്സാകണേ
യാഗമേ കൃപ ഏകണേ
                            ----- നിന്നെ നിനച്ചു

മിന്നാമിന്നി മിന്നിമിന്നിയൊരു ഗാനം പാടുന്നു
തന്നെ താനെ കുഞ്ഞുതെന്നലും ഗീതം മൂളുന്നു
ഉന്നതങ്ങളില്‍ നിന്ന് താരവും നിന്നെ വാഴ്ത്തുന്നു
മന്നിലെ ചെറുജീവിപ്പോലും നിന്നെ ഓര്‍ക്കുന്നു
ഈശോയേ രാജാവേ രാപ്പാടിപ്പോലും വാഴ്ത്തുന്നു
മാനസം നിനക്കുള്ളതാ മാര്‍ഗ്ഗവും നീ തന്നെയാ
                            ----- നിന്നെ നിനച്ചു

സന്താപത്തിന്‍ ചേറ്റിലെന്‍ മനം താഴുന്നെന്നാലും
ചെന്താമരപ്പോല്‍ എന്‍റെ ഉള്‍ബലം വിടരും കര്‍ത്താവേ
സന്ധ്യാനേരം പ്രാര്‍ത്ഥനയ്ക്കൊരു നേരം കാണും ഞാന്‍
അന്ത്യം വരെയും നിര്ധനര്‍ക്കൊരു  താങ്ങായ് മാറും ഞാന്‍
ഈശോയേ രാജാവേ രാഗം നീ താളം നീ
യാചന കേള്‍ക്കുന്നു നീ മോചനം പകരുന്നു നീ
                            ----- നിന്നെ നിനച്ചു


ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യുക