ആല്‍ബം : സ്വര്‍ഗ്ഗതീരം
സ്നേഹഗായകന്‍ യേശുവിന്‍ കൈയ്യില്‍
ഞാനൊരു കൈവീണയല്ലോ
അലിഞ്ഞു ചേരട്ടെന്‍ ജീവിതം
ആത്മാവിന്‍ സംഗീതമായ്
എന്‍ മാനസ വീണയില്‍ യേശുവേ
മാധുര്യ രാഗത്തില്‍ ആനന്ദ ഗീതം
മീട്ടുകില്ലേ പാടുകില്ലേ
ജനിച്ച നാള്‍ മുതല്‍ ഇന്ന് വരെയും
എന്‍ മനോവീണയില്‍ നിന്നും
ദൂരേതോ ഭവനം പോല്‍ ഉയരുന്നേ
ദുഃഖത്തിന്‍ ശ്രുതി അലകള്‍
--- എന്‍ മാനസ വീണയില്‍
കദനഭാരം മനസ്സില്‍ നിറഞ്ഞു
കണ്ണുകളില്‍ നിന്നും ചുടുനീര്‍
ഒഴുകി ഒഴുകി പെരുകുന്നെ
കണ്ണുനീര്‍ വാഹിനിയായ്
--- എന്‍ മാനസ വീണയില്‍
ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യുക