Skip to main content

Posts

Showing posts from June, 2014

മകനേ നീ എന്‍ പ്രാണന്‍വില

    മകനേ നീ എന്‍   പ്രാണന്‍ വില എന്നെന്നും നീ എന്റെതു മാത്രമേ എന്‍ ചങ്ക് തകര്‍ത്തും നിന്നെ സ്നേഹിച്ചു എന്‍   ചോര ചൊരിഞ്ഞും നിന്നെ സ്നേഹിച്ചു ആ ശാപമാം ക്രൂശില്‍ ഞാന്‍ തൂങ്ങപ്പെട്ടല്ലോ മതിയാവാതേ പ്രാണനും നല്‍കി                       -----   മകനേ നീ എന്‍ എന്‍   തലയില്‍ മുള്‍മുടി ചൂടി നിന്ദകളേറെ ഞാനേറ്റു കൈപ്പുനീര്‍ തന്നു പാനം ചെയ്യുവാന്‍ നിന്‍   പേര്‍ക്കെന്‍   കൈകാലുകള്‍ പാടുകളേറ്റല്ലോ അത്രമേൽ നിന്നെ സ്നേഹിച്ചു - ഞാൻ അത്രമേൽ നിന്നെ സ്നേഹിച്ചു                       -----   മകനേ നീ എൻ ദൂരത്തെങ്ങോ നീ പോയി നിന്നരികിൽ ഞാൻ വന്നല്ലോ നിൻ പിഴകൾക്കെല്ലാം ക്ഷമയും ഞാൻ നൽകി നിൻ പാപ കറയെല്ലാം നീക്കിയകറ്റി ഞാൻ നിന്നെ എൻ സ്വന്തമാക്കിയേ - ഞാൻ നിന്നെ എൻ സ്വന്തമാക്കിയേ          ...

ഓളങ്ങളെ തിരമാലകളെ - Olangale Thiramalakale

ഓളങ്ങളെ തിരമാലകളെ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം പതിനായിരങ്ങളിൽ അതിസുന്ദരനാം ആഴിയെ ഉള്ളം കൈയ്യിൽ വഹിക്കുന്നൻ പൂഴിയെ നാഴി കൊണ്ടളക്കുന്നവൻ - 2 മാറത്ത് പൊൻകച്ച അണിഞ്ഞവനെ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം                   ----- ഓളങ്ങളെ ഒരുവാക്കിനാൽ അവൻ ഉരുവാക്കി ഈ ലോകം തൻ പ്രവൃത്തികളെല്ലാം ശ്രേഷ്ഠമല്ലോ മരണത്തെ ജയിച്ചവൻ മഹത്വത്തിൽ വസിപ്പവൻ - 2 ആദിയും അന്ത്യനും ആയവനേ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം                   ----- ഓളങ്ങളെ