തേടുന്നു ഞാനിന്ന് തിരുപാദം പൂകുന്നു
അരുളുക തിരുവരം അടിയന് കനിവായ്
വരുമോ അരികിൽ കൃപകൾ തരുമോ
അലിവോടെ കനിവേകൂ നാഥാ
മധു മഴയായ് വരണം
തവ കൃപകൾ തരണം
അലിവോടെ കനിവേകൂ നാഥാ
മിഴിയിണ നിറഞ്ഞൊഴുകും നേരം
അരികിലണയും തവ മധുനാദം
മനസ്സിനണിയറയിൽ ഒരു ശോകം
ഹൃദയ ധമനികളിൽ ഒരു രാഗം
അനുദിന കദനവും എൻ നോവും
അലിഞ്ഞിടും ഒരു ഹിമകണ മധുപോൽ
മറഞ്ഞിടും അഖിലം തിരുമാറിൽ
ഉടനുണരും ഒരു നവ ഗാനം
തിരുവചനം വരതം
തിരുവഴിയേ ഗമനം
അലിവോടെ കനിവേകൂ നാഥാ
----- തേടുന്നു ഞാനിന്ന്
ഒരു കൃപ മതി അടിയന് നാഥാ
അരുളുകിൽ അതുമതി തരും ഭാഗ്യം
ഒരു വര മഴ പൊഴിയുക ദേവാ
അവനിയിൽ ഒരു സുരവിധിയേകൂ
തിരുകരം അതിലുഴിയുക വേഗം
മമ കലുഷമത് അലിയുകയായി
സുര കൃപകൾ ഒഴുകുമൊരു ദേശം
മമ മനസ്സിലും ഉണരുകയായി
തിരുവദനം രുചിരം
തിരുചരണം ശരണം
അലിവോടെ കനിവേകൂ നാഥാ
----- തേടുന്നു ഞാനിന്ന്
അരുളുക തിരുവരം അടിയന് കനിവായ്
വരുമോ അരികിൽ കൃപകൾ തരുമോ
അലിവോടെ കനിവേകൂ നാഥാ
മധു മഴയായ് വരണം
തവ കൃപകൾ തരണം
അലിവോടെ കനിവേകൂ നാഥാ
മിഴിയിണ നിറഞ്ഞൊഴുകും നേരം
അരികിലണയും തവ മധുനാദം
മനസ്സിനണിയറയിൽ ഒരു ശോകം
ഹൃദയ ധമനികളിൽ ഒരു രാഗം
അനുദിന കദനവും എൻ നോവും
അലിഞ്ഞിടും ഒരു ഹിമകണ മധുപോൽ
മറഞ്ഞിടും അഖിലം തിരുമാറിൽ
ഉടനുണരും ഒരു നവ ഗാനം
തിരുവചനം വരതം
തിരുവഴിയേ ഗമനം
അലിവോടെ കനിവേകൂ നാഥാ
----- തേടുന്നു ഞാനിന്ന്
ഒരു കൃപ മതി അടിയന് നാഥാ
അരുളുകിൽ അതുമതി തരും ഭാഗ്യം
ഒരു വര മഴ പൊഴിയുക ദേവാ
അവനിയിൽ ഒരു സുരവിധിയേകൂ
തിരുകരം അതിലുഴിയുക വേഗം
മമ കലുഷമത് അലിയുകയായി
സുര കൃപകൾ ഒഴുകുമൊരു ദേശം
മമ മനസ്സിലും ഉണരുകയായി
തിരുവദനം രുചിരം
തിരുചരണം ശരണം
അലിവോടെ കനിവേകൂ നാഥാ
----- തേടുന്നു ഞാനിന്ന്