Skip to main content

Posts

Showing posts from October, 2013

ക്രൂശിന്‍ നിഴലില്‍ - Krushin Nizhalil (Lyrics In Malayalam)

ക്രൂശിൻ നിഴലിൽ നീറും മുറിവിൽ‍ മനം പാടി നിൻ സ്തോത്രം വീഴും വഴിയിൽ താഴും ചുഴിയിൽ മിഴി തേടി നിൻ രൂപം ഇടം വലവും ഇരുൾ പെരുകി ഇല്ല വേറൊരാള്‍ എന്നെ ഒന്നു താങ്ങുവാൻ നാഥാ             ----- ക്രൂശിൻ നിഴലിൽ സീയോൻ വഴിയിൽ സ്നേഹം തിരഞ്ഞ് ഒരുപാട് നീറി ഞാൻ ഭാരം ചുമന്നും രോഗം സഹിച്ചും മിഴിനീര് തൂകി ഞാൻ മുള്ളിൽ കുടുങ്ങി തേങ്ങി കരയും ഒരു പാവമാണ് ഞാൻ എന്നെ തിരക്കി തേടി വരുവാൻ പ്രിയനേശു നീ മാത്രം      ---- ക്രൂശിൻ നിഴലിൽ ന്യായം ശ്രവിക്കാൻ ആളില്ലാതായി ഞാൻ എന്റെ നാവടക്കി നീതി ലഭിക്കും വേദിയില്ലാതായ് വിധിയേറ്റു വാങ്ങി     ഞാൻ പിഴ നിരത്തി തോളിൽ ചുമത്താൻ പ്രിയ സ്നേഹിതരും ചേര്‍ന്നു എന്നെ കുരുക്കാൻ തീര്‍ത്ത കെണികൾ എന്റെ യേശു ഭേദിച്ചു     ----- ക്രൂശിൻ നിഴലിൽ

Krushin Nizhalil Neerum Murivil- Lyrics

Krushin nizhalil neerum murivil Manam paadi nin sthothram Veezhum vazhiyil thaazhum chuzhiyil Mizhi thedi nin roopam Idam valavum irul peruki Illa veroraal enne onnu thanguvan natha             ......... Krushin Nizhalil Sion vazhiyil sneham thiranju Orupaadu neeri njaan Bhaaram chumannum rogam sahichum Mizhi neeru thooki njaan Mullil kudungi thengi karayum Oru paavamane njaan Enne thirakki thedi varuvan Priyaneshu nee maathram             ......... Krushin Nizhalil Nyaayam shravikkan aalillathayi Njaan ente naavadakki Neethi labhikkum vedhiyillathayi Vidhiyettu vaangi njaan Pizha nirathi tholil chumathan Priya snehitharum chernnu Enne kurukkan theertha kenikal Ente Yeshu bhedichu             ......... Krushin Nizhalil