Skip to main content

Kochu Kudilum Kottaravum- Lyrics in Malayalam

കൊച്ചു കുടിലും കൊട്ടാരവും
കര്‍ത്താവിനൊരുപ്പോലെ
പിച്ചവച്ചു നടക്കുന്ന പൈതലും
പടു വൃദ്ധനും ഒരുപ്പോലെ
നമ്മള്‍ എല്ലാരും ഒരുപ്പോലെ

നീറും മനസ്സിനു നല്‍കുമവന്‍
തേനൂറും സാന്ത്വന മൊഴികള്‍
അന്ധനും ബധിരനും നവജീവന്‍ ഏകിയ
അനുപമ കാരുണ്യ മൊഴികള്‍
വേനലില്‍ കുളിര്‍ മഴയായിടും
ആ സ്നേഹ വചനങ്ങള്‍
പാവന ഗീതങ്ങള്‍ ---- കൊച്ചു കുടിലും

രക്ഷകനായ് എത്തുമവന്‍
കഷ്ടപ്പെടുന്നവര്‍ക്കരികില്‍
കനവിലും നിനവിലും നിറഞ്ഞിടും
ദാവീദിന്‍ പ്രിയ തനയന്‍
കുഞ്ഞാടുകള്‍ നമ്മള്‍ അറിഞ്ഞിടും
ഇടയന്റെ നിര്‍മ്മല സ്നേഹം
നിത്യ വിശുദ്ധ സ്നേഹം ---- കൊച്ചു കുടിലും

Download this song