കൊച്ചു കുടിലും കൊട്ടാരവും കര്‍ത്താവിനൊരുപ്പോലെ പിച്ചവച്ചു നടക്കുന്ന പൈതലും പടു വൃദ്ധനും ഒരുപ്പോലെ നമ്മള്‍ എല്ലാരും ഒരുപ്പോലെ നീറും മനസ്സിനു നല്‍കുമവന്‍ തേനൂറും സാന്ത്വന മൊഴികള്‍ അന്ധനും ബധിരനും നവജീവന്‍ ഏകിയ അനുപമ കാരുണ്യ മൊഴികള്‍ വേനലില്‍ കുളിര്‍ മഴയായിടും ആ സ്നേഹ വചനങ്ങള്‍ പാവന ഗീതങ്ങള്‍ ---- കൊച്ചു കുടിലും രക്ഷകനായ് എത്തുമവന്‍ കഷ്ടപ്പെടുന്നവര്‍ക്കരികില്‍ കനവിലും നിനവിലും നിറഞ്ഞിടും ദാവീദിന്‍ പ്രിയ തനയന്‍ കുഞ്ഞാടുകള്‍ നമ്മള്‍ അറിഞ്ഞിടും ഇടയന്റെ നിര്‍മ്മല സ്നേഹം നിത്യ വിശുദ്ധ സ്നേഹം ---- കൊച്ചു കുടിലും Download this song