ആലാപനം : കെ. ജെ. യേശുദാസ് കാനായിലെ കല്യാണ നാളിൽ കൽഭരണിയിലെ വെള്ളം മുന്തിരിനീരായ് വിസ്മയത്തിൽ മുഴുകി ലോകരന്ന് വിസ്മൃതിയിൽ തുടരും ലോകമിന്ന് മഹിമ കാട്ടി യേശുനാഥൻ കാലികൾ മേയുന്ന പുൽതൊഴുത്തിൽ മർത്ത്യനായ് ജന്മമേകി ഈശൻ - 2 മെഴുതിരിനാളം പോലെയെന്നും വെളിച്ചമേകി ജഗത്തിനെന്നും - 2 ആഹാ ഞാൻ എത്ര ഭാഗ്യവാൻ - 2 യേശു എൻ ജീവനേ --- കാനായിലെ ഊമയെ സൗഖ്യമാക്കി ഇടയൻ അന്ധനു കാഴ്ചയേകി നാഥൻ - 2 പാരിതിൽ സ്നേഹസൂനം വിതറി കാല്‍വരിയിൽ നാഥൻ പാദമിടറി - 2 ആഹാ ഞാൻ എത്ര ഭാഗ്യവാൻ - 2 യേശു എൻ ജീവനേ --- കാനായിലെ