കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരിനീരായ്
വിസ്മയത്തിൽ മുഴുകി ലോകരന്ന്
വിസ്മൃതിയിൽ തുടരും ലോകമിന്ന്
മഹിമ കാട്ടി യേശുനാഥൻ
കാലികൾ മേയുന്ന പുൽതൊഴുത്തിൽ
മർത്ത്യനായ് ജന്മമേകി ഈശൻ -2
മെഴുതിരിനാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും -2
ആഹാ ഞാൻ എത്ര ഭാഗ്യവാൻ -2
യേശു എൻ ജീവനേ --- കാനായിലെ
ഊമയെ സൗഖ്യമാക്കി ഇടയൻ
അന്ധനു കാഴ്ചയേകി നാഥൻ -2
പാരിതിൽ സ്നേഹസൂനം വിതറി
കാല്‍വരിയിൽ നാഥൻ പാദമിടറി -2
ആഹാ ഞാൻ എത്ര ഭാഗ്യവാൻ -2
യേശു എൻ ജീവനേ --- കാനായിലെ