Wednesday, 31 August 2022

സുഖ സൗഖ്യം തേടി അങ്ങേ പാദപീഠത്തിൽ (Sukha Saukhyam Thedi)- Lyrics

 സുഖ സൗഖ്യം തേടി അങ്ങേ പാദപീഠത്തിൽ 
വരുന്നു ഞാൻ യേശുവേ കൈവെടിയരുതേ 
ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ
സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ

കുരുടർക്കും ചെകിടർക്കും സൗഖ്യമേകിയ
യേശുവേ ഈ സാധുവിൻമേൽ മനസ്സലിയേണമേ 
ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ
സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ

രോഗികൾക്കാശ്വാസമായ് സൗഖ്യമായ് പ്രത്യാശയായ് 
വാണീടും പോന്നേശുവേ ഓർക്കണം ഈ സാധുവെ
ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ
സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ

വിങ്ങിടും മനസ്സുകൾക്ക് ആശ്വാസമേകും യേശുവേ 
സമാധാനം തേടും  ഏഴയെ  കൈവെടിയരുതേ 
ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ
സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ

സാത്താനെ തകർക്കുമങ്ങേ പുണ്യ രക്തത്താൽ
യേശുവേ നീ മുദ്രയിട്ടു കാത്തിടേണം സാധുവെ
ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ
സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ

സങ്കടങ്ങൾ നീക്കി നിൻ ശാന്തി നൽകും യേശുവേ
സാന്ത്വനമായ് ഏഴയിൽ ഇന്നു നീ വസിക്കണേ
ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ
സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ

ആന്തരിക സൗഖ്യമേകും യേശുവേ എൻ യേശുവേ
ആത്മാവിൻ ശക്തി ഇന്നു ഏഴയ്‌ക്കേകീടേണമേ 
ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ
സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ

Sukha Saukhyam Thedi Ange Paada Peedhathil - Lyrics

 Sukha Saukhyam Thedi Ange Paadapeedathil
Varunnu Njan Yeshuve Kaivediyaruthe
Aaniyetta Ponkaramee Sadhuvinmel Vachu Nee
Saukhyamaakki Ayaykkenam Ezhaye Pon Yeshuve

Kurudarkkum Chekidarkkum Saukhyamekiya
Yeshuve Ee Sadhuvinmel Manassaliyename
Aaniyetta Ponkaramee Sadhuvinmel Vachu Nee
Saukhyamaakki Ayaykkenam Ezhaye Pon Yeshuve

Rogikalkk Ashwasamayi Saukhyamai Prathyashayai
Vaanidum Ponneshuve Orkannam Ee Sadhuve
Aaniyetta Ponkaramee Sadhuvinmel Vachu Nee
Saukhyamaakki Ayaykkenam Ezhaye Pon Yeshuve

Vingidum Manassukalkk Ashwasamekum Yeshuve
Samadhanam Thedum Ezhaye Kaivediyaruthe
Aaniyetta Ponkaramee Sadhuvinmel Vachu Nee
Saukhyamaakki Ayaykkenam Ezhaye Pon Yeshuve

Saathane Thakarkkumange Punya Rakthathaal
Yeshuve Nee Mudrayittu Kaathidenam Sadhuve
Aaniyetta Ponkaramee Sadhuvinmel Vachu Nee
Saukhyamaakki Ayaykkenam Ezhaye Pon Yeshuve

Sankadangal Neekki Nin Shanthi Nalkum Yeshuve
Santhwanamai Ezhayil Innu Nee Vasikkane
Aaniyetta Ponkaramee Sadhuvinmel Vachu Nee
Saukhyamaakki Ayaykkenam Ezhaye Pon Yeshuve

Aantharika Saukhyamekum Yeshuve En Yeshuve
Aathmavin Shakthi Innu Ezhaykkekidename
Aaniyetta Ponkaramee Sadhuvinmel Vachu Nee
Saukhyamaakki Ayaykkenam Ezhaye Pon Yeshuve

Monday, 25 November 2019

Paaduvan Enikkillini Shabdam | പാടുവാൻ എനിക്കില്ലിനി ശബ്ദം

Paaduvan Enikkillini Shabdam
Paavanane Nin Sthuthikallalthe
Paarilen Jeevitham Theerum Vareyum
Paadidum Njan Ninakkai Maathram

Oru Kanninum Daya Thonnathe Njan
Nirashayin Adithatttilannu
Kidannuzhalunna Nerathu Vannenne
Karakayattiya Nayaka, Ennezhuve
Karakayattiya Nayaka..

Paapathal Murivettu Vazhiyarikil
Aarumarum Ariyathe Kidannappol
Thaangiyeduthenne Thaalolichu
Aalambamekiyone Enneshuve
Aashwasa Dayakane


പാടുവാൻ എനിക്കില്ലിനി ശബ്ദം 
പാവനനെ നിൻ സ്തുതികളല്ലാതെ 
പാരിലെൻ ജീവിതം തീരും വരെയും 
പാടിടും ഞാൻ നിനക്കായ് മാത്രം 

ഒരുകണ്ണിനും ദയ തോന്നാതെ ഞാൻ 

നിരാശയിൻ അടിത്തട്ടിൽ അന്ന് 
കിടന്നുഴലുന്ന നേരത്തു വന്നെന്നെ 
കരകയറ്റിയ നായകാ, എന്നേശുവേ 
കരകയറ്റിയ നായകാ

പാപത്താൽ മുറിവേറ്റ് വഴിയരികിൽ 

ആരുമാരും അറിയാതെ കിടന്നപ്പോൾ 
താങ്ങിയെടുത്തെന്നെ താലോലിച്ചു 
ആലംബം ഏകിയോനെ എന്നേശുവേ 
ആശ്വാസ ദായകനെ 

Saturday, 15 September 2018

Veli Tourist Village, The Little Paradise

A beautiful village filled with the beauty of the nature and a wonderful lake. Here many people are coming daily to experience the beauty of the park.
Floating bridge


From children to elder, all time this small park is filled with the visitors. It's not just a park, but a tourist center because there are boating facilities here too. You can enjoy the beauty of lake and greenery of the nature while boating.




The famous thing is floating restaurant, there you can have Kerala meals and breakfast. Horse riding also available on the other side of this place. Veli beach is also nearby the tourist village so visitors enjoy waves of the Indian ocean. Totally this place is a resting place for many as park comes with all facilities, even Bio-toilet system.
Floating restuarant in Veli, Thiruvananthapuram



It is situated about 9 kms away from Thiruvananthapuram Bus station and central railway station, and near to Kochuveli railway station.

Mutual Funds with Low Monthly Investment


Today mutual funds are one of the simplest and most profitable investments that everyone choose. Much of the investors prefer mutual funds because this will pay better return than bank fixed deposit. The mutual fund investments were able to acquire investors in the short time. But before invest in mutual funds the investors need to know the risk. The return will be calculated according to the movements in the market. Prior to investing, it is important to look at the performance of fund.

You can start monthly investments from Rs 100. Investors can Invest in the funds directly without the help of any fund brokers.To get better returns people prefer to invest in equity funds, but risk is high. During this time, investment accounts have been opened paperless. If you have an Aadhaar card and a PAN card, you can sit at home and invest.

Start Investing from Rs 100/-


1) Reliance Small Cap Fund Direct-Growth
       Best fund to invest who want to start with a low monthly amount. It is the small cap equity fund. Last three year's return is 23.41%

2) Reliance Banking Fund Direct-Growth
Start investing from Rs 100. Last three years return is 19.37% 



3) ICICI Prudential Bluechip Fund Direct Plan-Growth
       Start saving directly, crisil rated is as best performing fund in this category. It is a equity large cap fund. Last three years return is 16 %








Note:- Mutual Fund investments are subject to market risk. Please read the offer document carefully before investing

Thursday, 13 July 2017

ക്രിസ്തു നിന്നില്‍ വരുമ്പോള്‍ (When Christ comes in your Life)

             ക്രിസ്തുമസ് എന്ന് പറഞ്ഞാല്‍ നമ്മുടെ ഉള്ളില്‍ ഓടി എത്തുന്നത്‌ സന്തോഷവും നന്മയുമായിരിക്കും. എങ്ങും തിളങ്ങുന്ന താരങ്ങളും അലങ്കാരത്തിന്റെ നിറപകിട്ടുകളും. ലോകം മുഴുവനും ഇത് ആഘോഷിക്കുന്നു. ക്രിസ്തുമസ് രാവ് പകരുന്ന ആഹ്ലാദങ്ങളും ആഘോഷങ്ങളും ഒരുനാളും മറക്കാന്‍ പറ്റാത്തവയാണ്.
                 എന്നാല്‍ ഒരു ആത്മീക ജീവിതത്തില്‍ ക്രിസ്തുവിന്റെ ജനനം കൊണ്ട്  നാം ഉദ്ദേശിക്കുന്നത് എന്ത്? ഭൌതികമായ്  ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുമ്പോഴും ക്രിസ്തു നമ്മുടെ ജീവിതത്തില്‍ ജനിച്ചിട്ടുണ്ടോ? മാനവ രാശിയുടെ രക്ഷയാണ് യേശുവിന്റെ വരവിന്റെ ഉദ്ദേശം, എന്നാല്‍ രക്ഷ നാം പ്രപിച്ചുവോ? ക്രിസ്തുമസ് സന്തോഷത്തോടെ ആഘോഷിക്കുമ്പോഴും അതിന്റെ ആത്മീയ സന്തോഷം നാം അനുഭവിക്കുകയോ ആത്മാവില്‍ സന്തോഷം ഉണരുവാനോ സാധിക്കുന്നുണ്ടോ?



സമാധാന പ്രഭു

ക്രിസ്തു ലോകത്തില്‍ സമാധാന പ്രഭുവായ് ജന്മമെടുത്തു. യെശയ്യാവ് 9:6 ല്‍ സമാധാന പ്രഭു എന്നറിയപ്പെടുമെന്നു രേഖപ്പെടുത്തി ഇരിക്കുന്നു. ക്രിസ്തുവിന്റെ അരികില്‍ വന്ന ആരും തന്നെ  സമാധാന രഹിതരായ്  മാറിയിട്ടില്ല. മറിച്ച് ക്രിസ്തുവിനെ അന്വേഷിച്ചവരും വിശ്വസിച്ചവരും അവനില്‍ നിന്നും നന്മകളും വിടുതലും സമാധാനവും സ്വാതന്ത്ര്യവും പ്രാപിച്ചു. സ്വാതന്ത്ര്യം ജീവിതത്തില്‍ വരുമ്പോള്‍ സമാധാനം അനുഭവിക്കാന്‍ കഴിയുന്നു.
                 യേശു ശിഷ്യരോട്, എന്റെ സമാധാനം നിങ്ങള്ക്ക്  തന്നേച്ചു പോകുന്നു. ലോകം തരുന്ന സമാധാനത്തിനും ദൈവം തരുന്ന സമാധാനത്തിനും വ്യത്യാസമുണ്ട്. അത് നമുക്ക് നിത്യ സമാധാനമായിരിക്കും. കാരണം യേശു സമാധാനത്തിന്റെ പ്രഭു ആണ്. ക്രിസ്തുവിന്റെ രക്ഷ സ്വീകരിച്ച ഒരു വ്യക്തിക്ക് സമാധാനം ഏതു സാഹചര്യത്തിലും അത് അനുഭവിക്കുവാന്‍ സാധ്യമാകണം. ഇന്ന് പല കുടുംബങ്ങളും തകരാന്‍ കാരണം ദൈവ സമാധാനം കാത്തു സൂക്ഷിക്കാന്‍ പറ്റാത്തത് കൊണ്ടാണ്. പാപിയായ സക്കായിയുടെ വീട്ടില്‍ യേശു പോയി ഭവനത്തെ അനുഗ്രഹിച്ച് രക്ഷയും സമാധാനവും ഭവനത്തിന് നല്‍കി. ക്രിസ്തു തന്റെ ഹൃദയത്തില്‍ ജനിച്ചത്‌ മനസ്സിലാക്കിയ സക്കായി ലോക പ്രകാരമായ ജീവിതം വെടിഞ്ഞ് തന്റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായ് നന്മ ചെയ്യാന്‍ തുടങ്ങി. അതത്രേ ക്രിസ്തുവിന്റെ ജനനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയ ഒരു വിശ്വാസിയുടെ ജീവിതവും. ആത്മീയ സന്തോഷം നമ്മുടെ ജീവിതത്തിലൂടെ പ്രതിഫലിക്കേണം.