Friday 13 June 2014

മകനേ നീ എന്‍ പ്രാണന്‍വില


  
മകനേ നീ എന്‍ പ്രാണന്‍ വില
എന്നെന്നും നീ എന്റെതു മാത്രമേ
എന്‍ ചങ്ക് തകര്‍ത്തും നിന്നെ സ്നേഹിച്ചു
എന്‍ ചോര ചൊരിഞ്ഞും നിന്നെ സ്നേഹിച്ചു
ആ ശാപമാം ക്രൂശില്‍ ഞാന്‍ തൂങ്ങപ്പെട്ടല്ലോ
മതിയാവാതേ പ്രാണനും നല്‍കി
                      ----- മകനേ നീ എന്‍
എന്‍ തലയില്‍ മുള്‍മുടി ചൂടി
നിന്ദകളേറെ ഞാനേറ്റു
കൈപ്പുനീര്‍ തന്നു പാനം ചെയ്യുവാന്‍
നിന്‍
 പേര്‍ക്കെന്‍ കൈകാലുകള്‍ പാടുകളേറ്റല്ലോ
അത്രമേൽ നിന്നെ സ്നേഹിച്ചു - ഞാൻ
അത്രമേൽ നിന്നെ സ്നേഹിച്ചു
                      ----- മകനേ നീ എൻ
ദൂരത്തെങ്ങോ നീ പോയി
നിന്നരികിൽ ഞാൻ വന്നല്ലോ
നിൻ പിഴകൾക്കെല്ലാം ക്ഷമയും ഞാൻ നൽകി
നിൻ പാപ കറയെല്ലാം നീക്കിയകറ്റി ഞാൻ
നിന്നെ എൻ സ്വന്തമാക്കിയേ - ഞാൻ
നിന്നെ എൻ സ്വന്തമാക്കിയേ
                      ----- മകനേ നീ എൻ

Thursday 12 June 2014

ഓളങ്ങളെ തിരമാലകളെ - Olangale Thiramalakale


ഓളങ്ങളെ തിരമാലകളെ
കണ്ടുവോ എൻ പ്രിയനേ
കേട്ടുവോ ഇൻപ സ്വരം
പതിനായിരങ്ങളിൽ അതിസുന്ദരനാം
ആഴിയെ ഉള്ളം കൈയ്യിൽ വഹിക്കുന്നൻ
പൂഴിയെ നാഴി കൊണ്ടളക്കുന്നവൻ -2
മാറത്ത് പൊൻകച്ച അണിഞ്ഞവനെ
കണ്ടുവോ എൻ പ്രിയനേ
കേട്ടുവോ ഇൻപ സ്വരം
                  ----- ഓളങ്ങളെ
ഒരുവാക്കിനാൽ അവൻ ഉരുവാക്കി ഈ ലോകം
തൻ പ്രവൃത്തികളെല്ലാം ശ്രേഷ്ഠമല്ലോ
മരണത്തെ ജയിച്ചവൻ മഹത്വത്തിൽ വസിപ്പവൻ -2
ആദിയും അന്ത്യനും ആയവനേ
കണ്ടുവോ എൻ പ്രിയനേ
കേട്ടുവോ ഇൻപ സ്വരം
                  ----- ഓളങ്ങളെ