Wednesday 6 February 2013

Thannalum Natha - Lyrics in Malayalam





ആലാപനം‌ : കുട്ടിയച്ചന്‍
ആല്‍ബം    : തിരുനാമകീര്‍ത്തനം

തന്നാലും നാഥാ ആത്മാവിനെ
ആശ്വാസ ദായകനേ
തന്നാലും നാഥാ നിൻ ജീവനെ
നിത്യ സഹായകനേ -2


അകതാരിൽ ഉണർവ്വിന്റെ പനിനീര്  തൂകി
അവിരാമം ഒഴുകി വരൂ
വരദാന വാരിധേ ഫലമേകുവാനായ്
അനുസ്യൂതം ഒഴുകി വരൂ-2

പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ്ഒഴുകി വരൂ
ആത്മീയ സന്തോഷം ദാസരിലേകുന്ന
സ്നേഹമായ്ഒഴുകി വരൂ-2